കാളികാവ്: ചോക്കാട് ബഡ്സ് സ്‌കൂളിന് വാഹനം ഒരുക്കി നൽകി ഉദരംപൊയിൽ മോണിംഹ് സ്റ്റാർ ക്ലബ്ബ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭിന്നശേഷി കുട്ടികളെ വിദ്യാലയത്തിലെത്തിക്കാനുള്ള പ്രശ്ന പരിഹാരം എന്ന നിലയിലാണ് ക്ലബ്ബ് ഇടപെട്ടത്. നിലമ്പൂ റോട്ടറി ക്ലബ്ബ് അടക്കമുള്ളവരുടെ സഹകരണത്തോടെയാണ് വാഹനം വാങ്ങിച്ചത്.

എ.പി.അനിൽ കുമാർ എം.എൽ.എ വാഹന കൈമാറ്റം നിർവഹിച്ചു.

പ്ലസ് ടു ,എസ് എസ്. എൽ.സി, എൽ.എസ്.എസ് വിജയികൾക്കുള്ള പുരസ്‌കാര ദാനവും നടത്തി.ഒ.പി അസീസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. സിറാജുദ്ദീൻ, വി. അൻഷാബ് ബാബു, ഒ.പി. ഷിഫിൻ, എറമ്പത്ത് അഷ്രഫ് ,നിസാർ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.