anumodanam
.

വണ്ടൂര്‍: ഓള്‍ ഇന്ത്യ വീരശൈവ മഹാസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വണ്ടൂരില്‍ അനുമോദനപരിപാടി സംഘടിപ്പിച്ചു. വണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളായ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. വണ്ടൂര്‍ അമ്പലപ്പടി ശിവക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഓള്‍ ഇന്ത്യ വീരശൈവ മഹാസഭ ജില്ലാ പ്രസിഡന്റ് പികെ വേലായുധന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ.കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം മന്‍സൂര്‍ കാപ്പില്‍, ജില്ലാ സെക്രട്ടറി എന്‍.സുരേഷ്, ജില്ലാ ട്രഷറര്‍ ഉഷാകുമാരി, സംസ്ഥാന വനിതാ വിംഗ് ട്രഷറര്‍ മായദേവി, മറ്റു ജില്ലാ ഭാരവാഹികളായ സി.ആര്‍.പ്രഭ, എം.വി.അനില്‍കുമാര്‍, ഭാഗ്യലക്ഷ്മി, പി.കെ.രാജന്‍, രാജേഷ്, സി.സതീശന്‍, ബി.ടി.സൗമി തുടങ്ങിയവര്‍ പ്രസംഗിച്ചു.