മലപ്പുറം: എൻ.സി.പി.എസ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പാർട്ടിയുടെ 25-ാം വാർഷിക ദിനാഘോഷ യോഗം എൻ.സി.പി. എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സി.പി. കെ.ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി. രാമനാഥൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.വി.അജ്മൽ, ഇ.എ.മജീദ്, ഹംസ പാലൂർ, കെ.വി.ടോമി, ഇ.എ.നാസർ, പി.ഷാഹുൽ ഹമീദ്, ലീന മുഹമ്മദലി, പരുന്തൻ നൗഷാദ്, പി.കുട്ട്യാമു, ഷെബിൻ തൂത, സി.പ്രേമദാസ്, സക്കറിയ തോരപ്പ, രാജൻ പണിക്കർ, പി. പി.ഷാജി എന്നിവർ പ്രസംഗിച്ചു.