black-belt
.

മലപ്പുറം: തൃശൂരില്‍ നടന്ന കേരള സ്‌റ്റേറ്റ് കരാട്ടെ ഗ്രേഡിംഗ് ആന്റ് ക്യാമ്പില്‍ കോട്ടക്കല്‍ ഷോട്ടോക്കാന്‍ കരാട്ടെ അക്കാദമി ചീഫ് ഇന്‍സ്ട്രക്ടര്‍ ബാപ്പുട്ടി പറപ്പൂര്‍ 5 ഡാന്‍ ബ്ലാക്ക് ബെല്‍റ്റിന് അര്‍ഹനായി. വേള്‍ഡ് ട്രഡീഷണല്‍ ഷോട്ടോക്കാന്‍ കരാട്ടെ ഫെഡറേഷന്റെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ചത്. എ.ടി.സുഹൈല്‍ 2 ഡാനും സി.പി.ഷെഫീക്, സി.കെ ആഷിഖ് റഹ്മാന്‍ എന്നിവര്‍ 1 ഡാനും ബ്ലാക്ക് ബെല്‍റ്റും കരസ്ഥമാക്കി. തൃശൂരില്‍ നടന്ന ചടങ്ങില്‍ വേള്‍ഡ് ട്രഡീഷണല്‍ ഷോട്ടോക്കാന്‍ കരാട്ടെ ഫെഡറേഷന്‍ ചീഫ് സത്രജിത് ചൗധരി വിജയികള്‍ക്കുള്ള ബ്ലാക്ക് ബെല്‍റ്റും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ടാലന്റെ് ബുക്കിന്റെ ലോക റെക്കോര്‍ഡ് ജേതാവാണ് ബാപ്പുട്ടി പറപ്പൂര്‍.