d

വേങ്ങര: എ.ഐ.എസ്എഫ് ബാലവേദി പഠന ക്യാമ്പ് എ.ഐ.എസ്.എഫ് ബാലവേദി വേങ്ങര മണ്ഡലം സംയുക്ത പഠന ക്യാമ്പ് സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ കെ.പുരം സദാനന്ദൻ ഉദ്ഘാടനം ചെയ്തു . ബാബു പാറയിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സി.അംഗം തുളസിദാസ് പി മേനോൻ, മണ്ഡലം സെക്രട്ടറി നെയീംചേറൂർ, ഇ. കെ. ജാഫർ, കെ. പുഷ്പാംഗദൻ പ്രസംഗിച്ചു. കാസർഗോഡിന്റെ പ്രിയ നാടൻ പാട്ടുകലാകാരി ജയരഞ്ജിത, സംസ്ഥാന ഫയർ ആൻഡ് റസ്‌ക്യൂ സർവ്വീസസിലെ ആദ്യ വനിതാ ബാച്ചിൽ നിയമനം കിട്ടിയ ഹരിതാ ബാലനെയും ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയവും സിവിൽ സർവ്വീസ് കോച്ചിങ്ങ് പരീക്ഷയിൽ 39ാം റാങ്ക് നേടിയ ഷജില പൂളക്കലിനെയും വേദിയിൽ അനമോദിച്ചു. മണ്ഡലത്തിൽ എസ്.എസ്എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാവിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനമോദിച്ചു.