d

ചങ്ങരംകുളം: അന്തരിച്ച ഫിലിം സൊസൈറ്റി ഫെഡറേഷൻ കേരള ഘടകത്തിന്റെ വൈസ് പ്രസിഡൻറും പത്രാധിപരും എഴുത്തുകാരനുമായിരുന്ന ചെലവൂർ വേണുവിനെയും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനും കാണി ഫിലിം സൊസൈറ്റി ഭാരവാഹിയുമായിരുന്ന പി.പി.കുഞ്ഞപ്പയെയും അനുസ്മരിച്ചു. സംവിധായകൻ ജയരാജ് പുതുമഠം ചെലവൂർ വേണു അനുസ്മരണ പ്രഭാഷണം നടത്തി. ജബ്ബാർ ആലങ്കോട് അദ്ധ്യക്ഷത വഹിച്ചു. ചെലവൂർ വേണുവിനെയും പി.പി.കുഞ്ഞപ്പയെയും അനുസ്മരിച്ചുകൊണ്ട് അടാട്ട് വാസുദേവൻ, മുഹമ്മദ് കുട്ടി, വിജയൻ വാക്കേത്ത്, കെ.കെ.ലക്ഷ്മണൻ, പി.എം.സുരേഷ് കുമാർ, പി.സി.പ്രേംദാസ്, സി.ഹരിദാസ്, അഗ്നിദ എന്നിവർ സംസാരിച്ചു. വി.മോഹനകൃഷ്ണൻ സ്വാഗതവും കെ.എം.സുരേഷ് ബാബു നന്ദിയും പറഞ്ഞു.'ചെലവൂർ വേണു: ജീവിതം,കാലം' എന്ന ഡോക്യുമെന്ററി സിനിമയും പ്രദർശിപ്പിച്ചു.