മലപ്പുറം: ജില്ലയിലെ രൂക്ഷമായ വൈദ്യുതി,​ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1,099 കോടിയുടെ പദ്ധതികൾക്ക് രൂപമേകി കെ.എസ്.ഇ.ബി. ദ്രുതി പദ്ധതിയിൽ 457.43 കോടിയും സ്‌പെഷൽ പാക്കേജിൽ 410.93 കോടിയും കേന്ദ്ര പദ്ധതിയായ ആർ.ഡി.എസ്.എസിൽ ഉൾപ്പെടുത്തി 231.50 കോടിയുടേയും പദ്ധതികളാണ് നടപ്പിലാക്കുക. സാങ്കേതിക പഠനം വൈകാതെ പൂർത്തിയാക്കും. സബ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തി ലൈൻ വലിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനുമാണ് കെ.എസ്.ഇ.ബി ബോർഡിന്റെ തീരുമാനം.

എടപ്പാൾ, പൊന്നാനി, തിരൂർ, എടരിക്കോട്, പരപ്പനങ്ങാടി, മാലാപ്പറമ്പ്, മേലാറ്റൂർ സബ് സ്റ്റേഷനുകളുടെ നിലവിലുള്ള ശേഷി വർദ്ധിപ്പിക്കുന്ന പ്രവൃത്തികൾ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കും. ഇതോടെ 90 മെഗാവാട്ടിന്റെ അധിക ശേഷി കൈവരും. പൊന്നാനി സബ്‌സ്റ്റേഷന്റെ ശേഷി 25 മെഗാവാട്ടിൽ നിന്ന് 40 മെഗാവാട്ടായി ഉയർത്തും. എടപ്പാൾ, തിരൂർ സബ്‌സ്റ്റേഷനുകളുടെ നിലവിലെ ശേഷിയിൽ നിന്ന് 7.5 മെഗാവാട്ട് കൂടി വർദ്ധിപ്പിക്കും. എടരിക്കോട്, പരപ്പനങ്ങാടി, മാലാപ്പറമ്പ്, മേലാറ്റൂർ എന്നിവിടങ്ങളിൽ 15 മെഗാ വാട്ട് ശേഷിയാണ് അധികമായി കൂട്ടിച്ചേർക്കപ്പെടുക. ഈ സബ് സ്റ്റേഷനുകളിലായി നിലവിൽ 222.5 മെഗാവാട്ട് ശേഷിയാണുള്ളത്. പദ്ധതി പൂർത്തിയാവുന്നതോടെ 312.5 മെഗാവാട്ടായി ഉയരും.

വോൾട്ടേജ് കൂടും

സർക്കിൾ ................. വകയിരുത്തുന്ന തുക (കോടി
തിരൂർ ........................... 539
മഞ്ചേരി ......................... 360.8
നിലമ്പൂർ ...................... 200