
മലപ്പുറം: മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന നയ പരിപാടികൾ താഴെതട്ടിൽ ലഭ്യമാകുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ കാര്യക്ഷമമായി ഇടപെടണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മലപ്പുറം ജില്ലാ കലക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും നിവേദനവും നൽകി. അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ ജെ ചെല്ലപ്പൻ, ജില്ലാ പ്രസിഡന്റ് സി.വിജയലക്ഷ്മി, സംസ്ഥാന കമ്മിറ്റി അംഗം ശിവശങ്കരൻ, ജില്ലാ സെക്രട്ടറി കെ.വി.ശിവരാമൻ എന്നിവരാണ് നിവോദക സംഘത്തിൽ ഉണ്ടായിരുന്നത്.