
മലപ്പുറം: തിയ്യ മഹാസഭ മുൻ സംസ്ഥാന ഉപാദ്ധ്യക്ഷനുംനിലവിലെ സംസ്ഥാന സമിതിയംഗവും അങ്ങാടിപ്പുറം നിധി ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടറും, സാമൂഹിക സംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായിരുന്ന ഹരിദാസ് അങ്ങാടിപ്പുറത്തിന്റെ ആകസ്മിക വേർപാട് തിയ്യ മഹാസഭക്കും സമുദായത്തിനും കനത്ത നഷ്ടമാണെന്ന് തിയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന അനുശോചനയോഗത്തിൽ പറഞ്ഞു. യോഗത്തിൽ സംസ്ഥാന ഉപാദ്ധ്യക്ഷ സൗദാമിനി നാരായണൻ,സംസ്ഥാന സെക്രട്ടറി ശ്രീ പ്രേമാനന്ദൻ നടുത്തൊടി, കാസറഗോഡ് ജില്ലാ പ്രസിഡന്റ് പി.സി.വിശ്വംഭരൻ പണിക്കർ, മലപ്പുറം ജില്ലാ പ്രസിഡണ്ട് അയ്യപ്പൻ പട്ടാളത്തിൽ, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ജയപ്രകാശ് കോട്ടയിൽ, മലപ്പുറം ജില്ലാ ട്രഷറർ റിനീഷ് എന്നിവർ അനുശോചന യോഗത്തിൽ സംസാരിച്ചു.