
ചങ്ങരംകുളം: പി.ചിത്രൻ നമ്പൂതിരിപ്പാട് സ്മൃതി കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തിൽ നൽകുന്ന പ്രഥമ പി.ചിത്രൻ നമ്പൂതിരിപ്പാട് പുരസ്‌കാരം പ്രമുഖ സാഹിത്യകാരൻ സി. രാധാകൃഷ്ണന്. 25001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. ചിത്രൻ നമ്പൂതിരിപ്പാടിന്റെ ഒന്നാം ചരമവാർഷിക ദിനമായ ജൂൺ 27ന് ഉച്ചയ്ക്ക് മൂന്നിന് തൃശൂർ ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ വിതരണം ചെയ്യും.