
പൊന്നാനി : നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾക്ക് സ്‌പോർട്സ് കിറ്റ് വിതരണം ചെയ്തു.നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ രജീഷ് ഊപ്പാല, ഷീന സുദേശൻ എന്നിവർ ആശംസകളർപ്പിച്ചു. കൗൺസിലർമാർ, അദ്ധ്യാപകർ, അദ്ധ്യാപക രക്ഷാകർതൃ സമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.മുഹമ്മദ് ബഷീർ സ്വാഗതവും പ്രശാന്ത് നന്ദിയും പറഞ്ഞു.