
തിരൂർ: തിരൂർ മുത്തൂർ തൊട്ടിയാട്ടിൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം വിപുലമായ ചടങ്ങുകളോടെ നടത്തി. ഇന്നലെ 4.30ന് നട തുറന്നതോടെ ചടങ്ങുകൾ ആരംഭിച്ചു. ഗണപതി ഹോമം, അഭിഷേകം, മലർ നിവേദ്യം, നവകം, പഞ്ചഗവ്യം തുടങ്ങി വിശേഷാൽ പൂജകൾ നടത്തി. ഉച്ചയ്ക്ക് പ്രസാദ ഊട്ട് നടന്നു. ചാക്യാർക്കൂത്തും നൃത്തനൃത്യങ്ങളും അരങ്ങേറി. ടി. കുമാരൻ, ടി. വിജയൻ, ടി.ബാലകൃഷ്ണൻ, ടി. അശോക്, ടി. ജയരാജ്, ടി. അഭിലാഷ്, ടി. രാജൻ, ടി. അരവിന്ദൻ, ടി. സോമൻ, ടി. സുബ്രഹ്മണ്യൻ, ടി. കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.