
തിരൂരങ്ങാടി: എ.ആർ നഗർ പഞ്ചായത്തിന്റെയും എ.ആർ നഗർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും
നേതൃത്വത്തിൽ മഞ്ഞപ്പിത്തരോഗവും ഡെങ്കിപ്പനിയും കൂടുതൽ റിപ്പോർട്ട് ചെയ്ത ഹോട്ട്സ്പോട്ടുകളിലൂടെ സന്ദേശ യാത്ര നടത്തി. ആരോഗ്യ പ്രവർത്തകരുടെയും ആശ പ്രവർത്തകരുടെയും കുടുംബശ്രീ അംഗങ്ങളുടെയും തൊഴിലുറപ്പു തൊഴിലാളികളുടെയും ഫന്റാസ്റ്റിക് ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങളുടെയും നേതൃത്വത്തിൽ പ്രദേശത്തെ മുഴുവൻ വീടുകളും സന്ദർശിച്ച് ഉറവിട നശീകരണ പ്രവർത്തനവും കിണർ ക്ലോറിനേഷനും നടത്തി. കാരച്ചിന വായനശാലയിൽ ബോധവത്കരണ ക്ലാസ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലൈല പുല്ലൂണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വിപിന അദ്ധ്യക്ഷത വഹിച്ചു.