f


പെരിന്തൽമണ്ണ: 'തെയ്യോട്ടുചിറ കമ്മു സൂഫി സൂഫി ആണ്ടുനേർച്ച ഇന്ന് അന്നദാനത്തോടെ സമാപിക്കും. രാവിലെ ഏഴിന് മൗലിദ് പാരായണം. തുടർന്ന് അന്നദാനം. രാവിലെ എട്ടു മുതൽ വൈകിട്ട് ആറുവരെ അന്നദാനം നടക്കും. കഴിഞ്ഞ ദിവസം രാത്രി നടന്ന ഖത്തം ദുആക്ക് കോഴിക്കോട് ഖാസി സയ്യിദ് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകി . ദിക്ര് ദുആ സമ്മേളനം ഉദ്ഘാടനവും കെ.എം.ഐ.സി സനദ് ദാനവും കെ. ആലിക്കുട്ടി മുസ്ലിയാർ നിർവ്വഹിച്ചു. അബ്ദുറഹ്മാൻ മുസ്ലിയാർ സനദ് ദാന പ്രസംഗം നിർവഹിച്ചു. കമ്മു സൂഫി അനുസ്മരണം ഷുക്കൂർ മദനി അമ്മിനിക്കാട് നിർവഹിച്ചു.