
വണ്ടൂർ :പ്ലസ് വൺ മലപ്പുറം ജില്ലയോടുള്ള ഇടത് സർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക , എസ്.എസ്.എൽ.സി വിജയിച്ച മുഴുവൻ കുട്ടികൾക്കും ഉപരിപഠന സൗകര്യം ഏർപ്പെടുത്തുക. എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി നടത്തിയ നീതി സമരം, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കളത്തിൽ കുഞ്ഞാപ്പു ഹാജി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി.വി മനാഫ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം.ടി അലി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യുത്ത് ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി. ഖാലിദ് മാസ്റ്റർ ,വി.എ. കെ തങ്ങൾ, നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അനീസ് കൂരാട്, നിഷാജ് എടപ്പറ്റ , എൻ.എം നസിം, ഷൈജൽ എടപ്പറ്റ ,ഡോ ഫൈസൽ ബാബു എന്നിവർ പങ്കെടുത്തു.