
തിരൂരങ്ങാടി; എ.ആർ.നഗർ കുടുംബാരോഗ്യ കേന്ദ്രത്തിൻറെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും സ്പെഷൽ അസംബ്ലി വിളിച്ചു ചേർത്ത് പേവിഷബാധയെക്കുറിച്ച് ബോധവത്കരണക്ലാസ് നടത്തി. കൊളപ്പുറം ഗവ.ഹൈസ്കൂളിൽ വെച്ച് മെഡിക്കൽ ഓഫീസർ മുഹമ്മദ് കുട്ടി ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് അംഗം സജ്ന അദ്ധ്യക്ഷത വഹിച്ചു. ബോധവത്കരണ പരിപാടി വെറ്ററനറി ഡോക്ടർ.ഫാത്തിമ പേവിഷബാധയെക്കുറിച്ചും ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ മഞ്ഞപ്പിത്തത്തെ ക്കുറിച്ചും ബോധവത്കരണ ക്ലാസ് നൽകി. പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി പ്രതീഷ്., ജിജി എം,പി.നിഷ എന്നിവർ ബോധവത്കരണ ക്ലാസ് നൽകി