വണ്ടൂർ: താലൂക്ക് ആശുപത്രിക്ക് കീഴിൽ ജീവിത ശൈലിരോഗ നിയന്ത്രണവും ചിട്ടയായ ആരോഗ്യ ശീലങ്ങളും പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വടക്കുംപാടം ജനകീയരോഗ്യ സമിതിയുടെ നേതൃത്വത്തിൽ ജനകീയാരോഗ്യ കേന്ദ്രത്തിൽ വച്ച് വനിതകൾക്കായി യോഗ പരിശീലനം സംഘടിപ്പിച്ചു. പരിശീലനത്തിന് വണ്ടൂർ ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറിയിലെ ഡോ.ഷഹാന സുൽഫിക്കർ നേതൃത്വം നൽകി. വാർഡ് മെമ്പർ ഷൈനി പറശ്ശേരി അദ്ധ്യക്ഷം വഹിച്ച ചടങ്ങ് വണ്ടൂർ താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ഉമ്മർ പള്ളിയാളി ഉദ്ഘാടനം ചെയ്തു.