d
ആരോഗ്യ ശുചിത്വ ബോധവൽക്കരണവുമായി വിദ്യാർത്ഥികൾ

മലപ്പുറം: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുക, കൊതുകു ജന്യമായ പകർച്ച വ്യാധികളിൽ നിന്ന് സമൂഹത്തെ രക്ഷപ്പെടുത്തുക തുടങ്ങിയ സന്ദേശവുമായി മലപ്പുറം ഗവ. കോളേജിലെ എൻ.എസ്.എസ് വൊളണ്ടിയർമാർ ആരോഗ്യ ശുചിത്വ ബോധവൽക്കരണം നടത്തി. വീടും പരിസരവും മാലിന്യമുക്തമായി സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത, പ്ലാസ്റ്റിക് വലിച്ചെറിയുന്നതിന്റെ അപകടങ്ങൾ തുടങ്ങിയ ആശയങ്ങളടങ്ങിയ ലഘുലേഖകൾ, ബുക്ക് ലെറ്റുകൾ എന്നിവ വിദ്യാർത്ഥികൾ വിതരണം ചെയ്തു. കേരള സർക്കാർ സംരംഭങ്ങളായ ഹരിത കേരളമിഷൻ , ശുചിത്വ മിഷൻ എന്നിവയുടെ ലഘുലേഖകൾ വിദ്യാർത്ഥികൾ മുണ്ടു പറമ്പ്, ചേരി പ്രദേശങ്ങളിൽ വിതരണം നടത്തി. ബോധവത്കരണ പരിപാടികളുടെ ഉദ്ഘാടനം കോമേഴ്സ് വിഭാഗം മേധാവി ഡോ.യു.ശ്രീവിദ്യ നിർവ്വഹിച്ചു. പ്രോഗ്രാം ഓഫീസർമാരായ മൊയ്തീൻ കുട്ടി കല്ലറ , ഡോ.ടി.ഹസനത്ത്, വൊളണ്ടിയർ കൺവീനർമാരായ കെ.കെ.നന്ദിത, ഫാത്വിമ ഹെന്ന, എൻ.കെ.ഖൻസ, ഗോകുൽ ദാസ്, വൃന്ദ കൃഷ്ണ, നിഹ്ല, നേഹ എന്നിവർ നേതൃത്വം നൽകി.