adarichu-
ആദരിച്ചു.

തിരൂർ: മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്എസ്എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും ഏപ്ളസ് ലഭിച്ച മുഴുവൻ വിദ്യാർഥികളെയും ആദരിച്ചു. ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളിലായി നടത്തിയ ആദരം പരിപാടിയിൽ 10000 ത്തോളം കുട്ടികൾ പങ്കെടുത്തു. സമാപന പരിപാടി തിരൂർ വാഗൺ ട്രാജഡി സ്മാരക ഹാളിൽ തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ.റഫീഖ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അദ്ധ്യക്ഷ നസീബ അസീസ്, ജില്ലാ പഞ്ചായത്തംഗം വി കെ എം ഷാഫി, താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സൈനബ, വിജയഭേരി കോഡിനേറ്റർ ടി സലിം, യൂണിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കുഞ്ഞു, ഫാസിൽ എന്നിവർ പങ്കെടുത്തു. കോട്ടക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹരണത്തോടെയാണ് ആദരം പരിപാടി സംഘടിപ്പിച്ചത്.