d
d

മലപ്പുറം: ജില്ലാ ആസ്ഥാനമായ മലപ്പുറത്തെ കെ.എസ്.ആർ.ടി.സി ടെർമിനൽ ശോച്യാവസ്ഥക്കെതിരെ സായാഹ്ന ധർണയുമായി എൻ.സി.പിയുടെ യുവജനവിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് എൻ.വൈ.സി ജില്ലാ കമ്മിറ്റി. ധർണ എൻ.സി.പി ജില്ലാ പ്രസിഡൻറ് വിളയിൽ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.വൈ.സി സംസ്ഥാന പ്രസിഡൻറ് എം.ഷാജിർ അദ്ധ്യക്ഷത വഹിച്ചു. എൻ.വൈ.സി. സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ.റഊഫ് വിളയിൽ, കെ.എ.ജബ്ബാർ, പാർത്ഥസാരഥി, നാദിർഷ കടായിക്കൽ, മെഹറലി വെട്ടം, റിയാസ് നിലമ്പൂർ, മൊയ്തു പൊന്നാട് ,ബി.പി.സുബ്രമണ്യൻ നായർ, കുഞ്ഞിമരക്കാർ പാലാണി, പി.കെ മുഹമ്മദ് തവനൂർ, നൗഷാദലി കക്കാട് എന്നിവർ സംസാരിച്ചു .