dalit

മലപ്പുറം: സംസ്ഥാനത്ത് ഗസ്റ്റ് സ്‌കൂൾ അദ്ധ്യാപക നിയമനം എംപ്ലോയിമെന്റ് എക്‌ചേഞ്ച്കളിലൂടെ ആക്കണമെന്ന് കേരള ദളിത് ഐക്യ സംഗമം ആവശ്യപ്പെട്ടു. വരും തലമുറയിലെ ദളിത,് ആദിവാസി വിഭാഗത്തിലെ അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കളുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും യോഗം അഭിപ്രായപ്പെട്ടു. മാഹാത്മ അയ്യങ്കാളി സ്മൃതിദിന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സംഗമം വിവിധ ദളിത് സംഘടന കൂട്ടായ്മയുടെ ചെയർമാൻ വി.നാരായണൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞച്ചൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി.സുന്ദരൻ, സാമി പറമ്പൻ,ദാമോദരൻ പനക്കൽ, രാജൻ ചെട്ടിയകത്ത്, പി.ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.