
മലപ്പുറം: ദളിത് വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ മഹാനായിരുന്നു മഹാത്മാ അയ്യങ്കാളി എന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എപി അനിൽ കുമാർ എം.എൽ.എ. ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അയ്യങ്കാളി ചരമദിന അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ജില്ലാ പ്രസിഡന്റ് കെ.പി.വേലായുധൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി അനുസ്മരണ പ്രഭാക്ഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പ്രകാശൻ കാലടി, ഹരിദാസ് വണ്ടൂർ, രാജീവ് ബാബു, ജില്ലാ ഭാരവാഹികളായ ദിനേശ് മണ്ണാർമല, എം പി.കുമാരു. സോമൻ ഗാന്ധിക്കുന്ന്, സുകുമാരൻ നിലമ്പൂർ, ജയശ്രീ പുഴക്കാട്ടിരി, എം.പി.താമി ദാസൻ പറപ്പൂർ, ആതിര ബാബു തുടങ്ങിയവർ സംസാരിച്ചു.