fffff

കോട്ടക്കൽ: വായനാദിനത്തോടനുബന്ധിച്ച് കോട്ടൂർ എ.കെ.എം എച്ച്.എസ്.എസിൽ മലയാള സമിതി പുസ്തകോത്സവം സംഘടിപ്പിച്ചു. സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അലി കടവണ്ടി അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരായ രക്ഷിതാക്കളെ ആദരിച്ചു. സജ്ന കോട്ടക്കൽ, പി.ടി സന്ധ്യ, അബ്ദുൾ ഹമീദ്, റഷീദ് ജലാൽ വില്ലൂർ, സി.എ. നസീമ, എം.പി ഷഹല, മുകുന്ദൻ ആതവനാട് എന്നിവരെയാണ് ആദരിച്ചത്. സാഹിത്യകാരൻ പി.സുരേന്ദ്രൻ വിദ്യാർത്ഥികളുമായി സംവദിച്ചു. പ്രധാനാദ്ധ്യാപിക കെ.കെ സൈബുന്നീസ, പ്രദീപ് വാഴങ്കര, അദ്ധ്യാപകരായ എൻ. വിനീത, വിഷ്ണുപ്രിയ, വി. റൈഹാനത്ത് എന്നിവർ സംബന്ധിച്ചു.