book

മലപ്പുറം :വായനാ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ഗവ. കോളേജിൽ പുസ്തക ചർച്ച നടന്നു. ഇസ്ലാമിക ചരിത്ര വിഭാഗം അദ്ധ്യാപകനും ഗവേഷകനുമായ ഡോ. പി. സക്കീർ ഹുസൈൻ രചിച്ച ' ബാലകൃഷ്ണൻ വള്ളിക്കുന്ന്: ജീവിതം,​അന്വേഷണം,​ സംവാദം ' എന്ന പുസ്തകത്തെ അധികരിച്ച് കോളേജിലെ നാഷണൽ സർവ്വീസ് യൂണിറ്റും മലയാള പഠന വിഭാഗവും സംയുക്തമായി നടത്തിയ അക്കാദമിക ചർച്ചയായിരുന്നു വേദി. വൈസ് പ്രിൻസിപ്പൽ ഡോ. സൈനുൽ ആബിദ് കോട്ട ഉദ്ഘാടനം ചെയ്തു. മലയാള പഠന വിഭാഗം മേധാവി സി.ടി. സലാഹുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.