kkkkkkk

മലപ്പുറം: പ്രവാസിസംരംഭകർക്കായി നോർക്ക ബിസിനസ്സ് ഫെസിലേറ്റഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏകദിന സംരംഭകത്വ ശിൽപ്പശാല ജൂൺ 22ന് പൊന്നാനി റൗബ റസിഡൻസിയിൽ രാവിലെ 9.30ന് പി.നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.

നിലമ്പൂരിൽ ശിൽപ്പശാല 24ന് നിലമ്പൂർ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് മുനിസിപ്പൽ ചെയർമാൻ. മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്യും. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ 04712770534/ +918592958677 എന്നീ നമ്പറുകളിലോ nbfc.coordinator@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.