bbbb

മലപ്പുറം: ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ നിന്നുള്ള വരുമാനത്തിൽ വലിയ കുതിപ്പുണ്ടായിട്ടും പ്രഖ്യാപിച്ച ടൂറിസം സർക്യൂട്ടുകൾ വാഗ്ദാനത്തിൽ ഒതുങ്ങി. ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കാൻ ഫെബ്രുവരിയിൽ സംസ്ഥാന വനം വകുപ്പ് ജില്ലയിൽ രണ്ട് ഇക്കോ ടൂറിസം സർക്യൂട്ടുകൾ പ്രഖ്യാപിച്ചിരുന്നു. നിലമ്പൂർ നോർത്ത് ഡിവിഷനിലെ നിലമ്പൂർ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ചാലിയാർ മുക്ക്, സൗത്ത് ഡിവിഷനിലെ നെടുങ്കയം എന്നിവ ഉൾപ്പെട്ടതാണ് ഒരു സർക്യൂട്ട്. കൊടുകുത്തിമല, മണ്ണാർക്കാട് ഡിവിഷനിലെ തോട് കാപ്പ് കുന്ന് എന്നിവ ഉൾപ്പെട്ടതാണ് രണ്ടാമത്തേത്. പ്രഖ്യാപിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും യാതൊരു നടപടിയുമില്ല. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ ഡിവിഷൻ അധികൃതർക്ക് ലഭിച്ചിട്ടില്ല. ആഢ്യൻപാറ വെള്ളച്ചാട്ടം, നിലമ്പൂർ കോവിലകം, കക്കാടംപൊയിൽ, അരുവാക്കോട് മൺപാത്ര ഗ്രാമം, സെൻട്രൽ ഫോറസ്റ്റ് നഴ്സറി എന്നിവ കൂടി ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് വിപുലീകരിക്കണമെന്ന ആവശ്യം ഒരുഭാഗത്ത് ഉയർന്നിരിക്കെ, പ്രഖ്യാപിച്ച രണ്ട് സർക്യൂട്ടുകൾ തന്നെ യാഥാർത്ഥ്യമാവാതെ നീളുകയാണ്.

സഞ്ചാരികൾ കൂടി