
തിരൂർ: സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തിരൂർ ജില്ലാ അസോസിയേഷൻ നിർവ്വാഹക സമിതി ശിൽപ്പശാല ജില്ല ആസ്ഥാന മന്ദിരത്തിൽ നടന്നു. ജില്ല ചീഫ് കമ്മിഷണർ പി.വി സാബു ഉദ്ഘാടനം ചെയ്തു. അഡൾട്ട് റിസോഴ്സ് കമ്മിഷണർ കെ.എൻ. മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ജെ. അമീൻ ആമുഖഭാഷണവും റിപ്പോർട്ട് അവതരണവും നിർവ്വഹിച്ചു. അസിസ്റ്റന്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മിഷണർ സി. ജിജി ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല ട്രഷറർ കെ കൃഷ്ണകുമാർ, കെ.പി വഹീദ, കെ.ബി രാജേഷ്, കെ. ശശീന്ദൻ, വി.കെ കോമളവല്ലി, വി.ടി അബ്ദുറഹ്മാൻ, പി. ജിബി ജോർജ്, ഷൈബി പാലക്കൽ, വി.രത്നാകരൻ, എം.നയന തുടങ്ങിയവർ സംസാരിച്ചു.