
കൊണ്ടോട്ടി : ജോയിന്റ് കൗൺസിൽ കൊണ്ടോട്ടി മേഖലാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ഹുസൈൻ പതുവന ഉദ്ഘാടനം ചെയ്തു. 12ാം ശമ്പള പരിഷ്‌ക്കരണം, മെഡിസെപ്പിലെ അപാതകൾ എന്നിവ പരിഹരിക്കണമെന്ന് സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു.
ഭാരവാഹികളായി പി.കെ. അരുൺകുമാർ- പ്രസിഡന്റ്, കെ.സി. ശബരിഗിരീഷ് -സെക്രട്ടറി , കെ വിനോദ് -ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി കെ.സി. സുരേഷ് ബാബു, വൈസ് പ്രസിഡന്റ് ശ്യാംജിത്ത്, ശ്രീരാജ് എന്നിവർ സംസാരിച്ചു.