
മലപ്പുറം : മലപ്പുറം എം.എസ്.പി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ പൂർവ്വ വിദ്യാർത്ഥിനിയും ആൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ 317ാം റാങ്ക് നേടിയയാളുമായ മലപ്പുറം സ്വദേശിനി ഷിംന പറവത്തിനെ വിദ്യാലയം അനുമോദിച്ചു. എം.എസ്.പി കമൻഡാന്റ് കെ.വി.സന്തോഷ് മൊമന്റോ നൽകി. പി.ടി.എ പ്രസിഡന്റ് നൗഷാദ് മാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക ടി.ജി.അനിത സ്വാഗതവും അദ്ധ്യാപിക കെ.വി. ജയശ്രീ നന്ദിയും പറഞ്ഞു. പിടിഎ ഭാരവാഹികളായ സി.സുധീഷ്, കെ.പ്രസാദ് എന്നിവർ നേതൃത്വം നൽകി