
വണ്ടൂർ: ഗവ. ഗേൾസ് വൊക്കേഷണൽ എച്ച്.എസ്.എസ് പി.ടി.എ എസ്.എം.സിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു. സിയന്ന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിക്ടറി ഡേ ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. അജ്മൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷെരീഫ് തുറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സർവ്വീസിൽ നിന്നും വിരമിച്ച അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി. എസ് എം.സി ചെയർമാൻ വി.കെ. അശോകൻ, വൈസ് ചെയർമാൻ ഐ.വി. ഷമീർ , പ്രിൻസിപ്പൽമാരായ ഒ. വിനോദ്, എം. ഐശ്വര്യ , പ്രധാനാദ്ധ്യാപിക എം.വി. സത്യവതി, എം.ടി.എ പ്രസിഡന്റ് റംല ഹംസക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു