d

പെരിന്തൽമണ്ണ: പുഴക്കാട്ടിരി എ.എൽ.പി സ്‌കൂളിൽ എം.ഇ.സി യോഗ ടീം ചേർന്ന് അന്താരാഷ്ട്ര യോഗാ ദിന ചടങ്ങ് പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുക്കുൽസു ചക്കച്ചൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് കെ.പി അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക പ്രീതി, പഞ്ചായത്ത് മെമ്പർമാരായ ശരണ്യ, പട്ടുക്കുത്ത് ബാബു, എസ്.ആർ.ജി കൺവീനർ പി.കെ ജയന്തി എന്നിവർ പ്രസംഗിച്ചു. എം.ഇ.സി ജില്ല കോ ഓർഡിനേറ്റർ ജമാൽ പരവക്കലിന്റെ നേതൃത്വത്തിൽ യോഗ മെമ്പർമാരായ ഉമ്മർ, സുനീഷ്, മുഹമ്മദ്, കുഞ്ഞിമുഹമ്മദ് എന്നിവർ യോഗ പരിശീലനത്തിന് നേതൃത്വം നൽകി.