
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിൽ നിന്നാണ് 'BOOMB' എന്ന് ഇംഗ്ളീഷിലെഴുതിയ കുറിപ്പ് കണ്ടെത്തിയത്. വിമാനത്തിൽ കുറച്ച് യാത്രക്കാരെ കയറ്റിയ ശേഷമാണ് കുറിപ്പ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ യാത്രക്കാരെ തിരിച്ചിറക്കി വിമാനത്താവളത്തിന് തെക്ക് ഭാഗത്തുള്ള ഒറ്റപ്പെട്ട സ്ഥലത്തേക്ക് വിമാനം മാറ്റി. തുടർന്ന് ഡോഗ് സ്ക്വാഡും സി.ഐ.എസ്.എഫും വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ ഭീഷണിയാണെന്നാണ് നിഗമനം.