d
d

മലപ്പുറം: ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മലപ്പുറം വിദ്യാഭ്യാസ സംരക്ഷണ സമിതി സമര പ്രഖ്യാപന സദസ് ഇന്നുച്ചയ്ക്ക് 2.30ന് മലപ്പുറം പ്രസ് ക്ലബ്ബിൽ നടക്കും. സംഗമം പി.വി. അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ ജനറൽ സെക്രട്ടറി ഇ. മൊയ്തീൻ ഫൈസി പുത്തനഴി അധ്യക്ഷനാകും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ സമരപ്രഖ്യാപനം നടത്തും. എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര ആമുഖഭാഷണം നടത്തും.