മഞ്ചേരി: മഞ്ചേരി പോസ്റ്റൽ ഡിവിഷന്റെ തപാൽ അദാലത്ത് 28ന് രാവിലെ 11ന് മഞ്ചേരി ഡിവിഷണൽ പോസ്റ്റൽ സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കും. കൗണ്ടർ സേവനങ്ങൾ, സേവിംഗ്സ് ബാങ്ക്, മണി ഓർഡർ ഉൾപ്പെടെ എല്ലാ തപാൽ സേവനങ്ങളെക്കുറിച്ചുമുള്ള പരാതികൾ കേൾക്കും. പരാതികൾ 25ന് മുമ്പായി പോസ്റ്റൽ സൂപ്രണ്ട്, മഞ്ചേരി ഡിവിഷൻ, മഞ്ചേരി 676121 എന്ന വിലാസത്തിൽ അയക്കണം. കവറിനു മുകളിൽ 'ഡിവിഷണൽ ഡാക് അദാലത്ത് ജൂൺ 2024' എന്ന് എഴുതണം. പരാതി നൽകിയവർ നിശ്ചിത സമയത്ത് നേരിട്ട് ഹാജരാവണം