p

മലപ്പുറം: ജില്ലയിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. 200ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. പൊലീസ് ബാരിക്കേഡുകൾ മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചില്ല. കളക്ട്രേറ്റിന് മുന്നിൽ പ്രവർത്തകരും വിദ്യാർത്ഥികളും പ്ലക്കാർഡുകളുമായി കുത്തിയിരുന്നു.

എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ഇ.അഫ്സൽ മാർച്ച് ഉദ്ഘാടനം ചെയ്തു. 32,410 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചില്ലെന്ന് പറയുന്നത് തെറ്റാണ്. അലോട്ട്‌മെന്റിൽ ഇടം നേടിയിട്ടും അഡ്മിഷനെടുക്കാത്ത 10,000ത്തിലധികം വിദ്യാർത്ഥികളുണ്ട്. അൺഎയ്ഡഡ് സ്‌കൂളുകളുടെ കൂടി കണക്കെടുത്താൽ 150 പേർക്കേ പ്രതിസന്ധി ഉണ്ടാവൂ. അൺഎയ്ഡഡിൽ വിദ്യാർത്ഥികൾ പഠിക്കരുതെന്ന നിലപാടാണ് എസ്.എഫ്.ഐയുടേത്. പ്ലസ് വൺ പ്രവേശനം ആരംഭിച്ചതിന് പിറ്റേന്ന് തന്നെ എസ്.എഫ്.ഐ വിദ്യാഭ്യാസ മന്ത്രിയെ സന്ദർശിച്ച് മലബാർ മേഖലയിലെ സീറ്റ് പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ചിരുന്നു. തുടർ അലോട്ട്‌മെന്റിലും പ്രതിസന്ധി നിലനിൽക്കുകയാണെങ്കിൽ അധിക ബാച്ച് അനുവദിക്കുമെന്നായിരുന്നു മറുപടി. ഇതുവരെ അധിക ബാച്ച് അനുവദിക്കാത്ത പശ്ചാത്തലത്തിലാണ് സമരരംഗത്തിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ​ക്ഷി​പ്പ​നി​:​ ​വി​ദ​ഗ്ദ്ധ​ ​സം​ഘം​ 26,27​ ​തീ​യ​തി​ക​ളിൽജി​ല്ല​ക​ൾ​ ​സ​ന്ദ​ർ​ശി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ക്ഷി​പ്പ​നി​ ​രോ​ഗ​ബാ​ധ​യെ​ക്കു​റി​ച്ച് ​പ​ഠി​ക്കാ​ൻ​ ​നി​യോ​ഗി​ച്ച​ ​വി​ദ​ഗ്ദ്ധ​ ​സം​ഘം​ 26​ന് ​പ​ത്ത​നം​തി​ട്ട,​കോ​ട്ട​യം​ ​ജി​ല്ല​ക​ളി​ലും​ 27​ന് ​ആ​ല​പ്പു​ഴ​യി​ലും​ ​സ​ന്ദ​ർ​ശ​നം​ ​ന​ട​ത്തും.​ ​രോ​ഗ​ബാ​ധി​ത​ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​ക​ർ​ഷ​ക​രു​മാ​യും​ ​മൃ​ഗ​സം​ര​ക്ഷ​ണ,​ആ​രോ​ഗ്യ​വ​കു​പ്പി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും​ ​ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യും​ ​ച​ർ​ച്ച​ ​ന​ട​ത്തും.​ ​രോ​ഗ​വ്യാ​പ​ന​ത്തി​നു​ള്ള​ ​കാ​ര​ണ​ങ്ങ​ൾ​ ​ക​ണ്ടെ​ത്താ​നു​ള്ള​ ​പ​രി​ശോ​ധ​ന​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​ 2​ ​ആ​ഴ്ച​ക്കു​ള്ളി​ൽ​ ​ന​ട​ത്തേ​ണ്ട​ ​രോ​ഗ​നി​യ​ന്ത്ര​ണ​ ​മാ​ർ​ഗ്ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​ ​റി​പ്പോ​ർ​ട്ട് ​സ​ർ​ക്കാ​രി​ന് ​ന​ൽ​കും.​ ​വെ​റ്റ​റി​ന​റി​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​യും​ ​പാ​ലോ​ട് ​സ്റ്റേ​റ്റ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഫോ​ർ​ ​അ​നി​മ​ൽ​ ​ഡി​സീ​സ​സി​ലെ​യും​ ​വി​ദ​ഗ്ദ്ധ​രും​ ​തി​രു​വ​ല്ല​ ​ഏ​വി​യ​ൻ​ ​ഡി​സീ​സ് ​ഡ​യ​ഗ്നോ​സി​സ് ​ലാ​ബി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​അ​ട​ങ്ങു​ന്ന​താ​ണ് ​പ​ഠ​ന​ ​സം​ഘം.​ ​ഭോ​പ്പാ​ലി​ലെ​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റ്യൂ​ട്ട് ​ഒ​ഫ് ​ഹൈ​ ​സെ​ക്യൂ​രി​റ്റി​ ​അ​നി​മ​ൽ​ ​ഡി​സീ​സ​സി​ലേ​യും​ ​ബാം​ഗ്ലൂ​രി​ലെ​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​വെ​റ്റ​റി​ന​റി​ ​എ​പ്പി​ഡെ​മോ​ള​ജി​ ​ആ​ൻ​ഡ് ​ഡി​സീ​സ് ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സി​ലെ​യും​ ​വി​ദ​ഗ​ദ്ധ​രു​ടെ​ ​മേ​ൽ​നോ​ട്ട​വും​ ​പ​ഠ​ന​ത്തി​ൽ​ ​ഉ​ണ്ടാ​കും.

നാ​ളി​തു​വ​രെ​ ​ആ​ല​പ്പു​ഴ,​പ​ത്ത​നം​തി​ട്ട​ ​ജി​ല്ല​ക​ളി​ലെ​ ​പ​ക്ഷി​പ്പ​നി​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​ട്ടു​ള്ള​ 32​ ​പ്ര​ഭ​വ​ ​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​ 32304​ ​പ​ക്ഷി​ക​ൾ​ ​മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ചെ​ങ്ങ​ന്നൂ​ർ​ ​സെ​ൻ​ട്ര​ൽ​ ​ഹാ​ച്ച​റി​യി​ൽ​ ​പ​ക്ഷി​പ്പ​നി​ ​സ്ഥി​രീ​ക​രി​ച്ചു.
പ​ക്ഷി​പ്പ​നി​ ​പ്ര​തി​രോ​ധ​ ​നി​യ​ന്ത്ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​ഈ​ ​മൂ​ന്ന് ​ജി​ല്ല​ക​ളി​ലെ​ 114789​ ​പ​ക്ഷി​ക​ളെ​ ​കൊ​ന്നു.​ 16115​ ​മു​ട്ട​ക​ളും​ 17092​ ​കി​ലോ​ഗ്രാം​ ​തീ​റ്റ​യും​ ​ന​ശി​പ്പി​ച്ചു.
നി​ര​ണം​ ​സ​ർ​ക്കാ​ർ​ ​താ​റാ​വ് ​വ​ള​ർ​ത്ത​ൽ​ ​കേ​ന്ദ്ര​ത്തി​ലെ​ 3948​ ​താ​റാ​വു​ക​ളെ​യും​ ​കോ​ട്ട​യം​ ​മ​ണ​ർ​കാ​ട് ​പ്രാ​ദേ​ശി​ക​ ​കോ​ഴി​ ​വ​ള​ർ​ത്ത​ൽ​ ​കേ​ന്ദ്ര​ത്തി​ലെ​ 9175​ ​കോ​ഴി​ക​ളെ​യും​ ​പ്ര​തി​രോ​ധ​ ​നി​യ​ന്ത്ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​കൊ​ന്നു​ ​സം​സ്ക​രി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പ​ക്ഷി​പ്പ​നി​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ ​ചെ​ങ്ങ​ന്നൂ​ർ​ ​സെ​ൻ​ട്ര​ൽ​ ​ഹാ​ച്ച​റി​യി​ലെ​ 12420​ ​പ​ക്ഷി​ക​ളെ​ ​കൊ​ന്നു​ ​സം​സ്ക​രി​ക്കേ​ണ്ടി​ ​വ​രും.