
വണ്ടൂർ: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസും കെ.എസ്.യുവും വണ്ടൂർ ഡി. ഇ.ഒ ഓഫീസിലേക്ക് സംഘടിപ്പിച്ച ഉപരോധ സമരത്തിൽ സംഘർഷം. പ്രവർത്തകർ 20 മിനിറ്റോളം ഓഫീസ് ഉപരോധിച്ചു. വണ്ടൂർ പൊലീസെത്തി പ്രവർത്തകരെ നീക്കം ചെയ്തത് സംഘർഷത്തിനിടയാക്കി. രാവിലെ 9:20 ഓടെയാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.കെ. അഫ്ലഹിന്റെയും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അറയ്ക്കൽ സക്കീർ ഹുസൈന്റെയും നേതൃത്വത്തിൽ ഡി. ഇ.ഒ ഓഫീസിന്റെ പ്രധാന കവാടം പൂട്ടി ഉപരോധസമരം ആരംഭിച്ചത്. 9.45ഓടെ പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.