മലപ്പുറം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ സ്ഥാപകദിനം വിപുലമായി ആചരിക്കാൻ എസ്.വൈ.എസ് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സ്ഥാപകദിനത്തിന്റെ ഭാഗമായി 26ന് ജില്ലയിൽ 65 പഞ്ചായത്ത് കേന്ദ്രങ്ങളിൽ സ്മരണീയം പൈതൃക സദസ് സംഘടിപ്പിക്കും. ഒരു മണിക്കൂർ നീണ്ട് നിൽക്കുന്ന സദസിൽ പ്രവർത്തകർ പതാക ഉയർത്തിപ്പിടിച്ച് വലയമായി നിൽക്കും. ദുആ, പ്രതിജ്ഞ, വിഷയാവതരണം എന്നിവ നടക്കും. യൂണിറ്റ് തലങ്ങളിൽ 1000 സിയാറത്തുകളും 1000 പതാക ഉയർത്തലും നടക്കും. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് പാണക്കാട് നടക്കും.