
മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിച്ച് ജില്ലയിലെ അർഹരായ എല്ലാ പട്ടികവിഭാഗം വിദ്യാർത്ഥികളുടെയും തുടർവിദ്യാഭ്യാസത്തിന് അവസരമൊരുക്കണമെന്ന് കേരള ദളിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.പി. ചിന്നൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാമി പറമ്പൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.പി. സുന്ദരൻ, ദാമോദരൻ പനയ്ക്കൽ, കൃഷ്ണൻ വളാഞ്ചേരി, അംഗത്ത് ഗോപി, തങ്ക മലപ്പുറം, പി മുരളികൃഷ്ണൻ ,ഷൈജു കരിഞ്ചാപാടി പ്രസംഗിച്ചു.