
മലപ്പുറം: 64 തരം പരിശോധനകൾ നടത്താവുന്ന ലബോറട്ടറിയുമായി പോരൂർ കുടുംബാരോഗ്യ കേന്ദ്രം.പോരൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ലബോറട്ടറി ആശുപത്രിക്ക് സമർപ്പിച്ചു. എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ. മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി. സുലൈഖ, ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. അജ്മൽ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ വി. മുഹമ്മദ് റാഷിദ്, പി. ഭാഗ്യലക്ഷ്മി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. അൻവർ, പി. സഫ റംസി, കെ. സാബിറ പ്രസംഗിച്ചു.