photo

തിരൂരങ്ങാടി : ചെമ്മാട് പ്രതിഭ ലൈബ്രറി വനിതാ വേദി എഴുത്തിടങ്ങൾ എന്ന പേരിൽ സാഹിത്യസദസ് സംഘടിപ്പിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ നിരവധി പേർ സ്വന്തം സൃഷ്ടികൾ അവതരിപ്പിച്ചു. വായനാനുഭവങ്ങളുടെ ചർച്ചയും നടന്നു. കവിത,​ ഭക്തിഗാന രചയിതാവ് സി.പി. കാളി പന്താരങ്ങാടിയെ ആദരിച്ചു. നിഷ പന്താവൂർ, ഡോ. ആർദ്ര, രജിത, ലീനു സജിത്ത്, ധന്യ ദീപക്, ദിവ്യ ശ്രീനി എന്നിവർ നേതൃത്വം നൽകി.