കോട്ടക്കൽ: കോട്ടയ്ക്കൽ രാജാസ് സ്കൂളിൽ " ലഹരിക്കെതിരെ" എന്ന വിഷയത്തെ ആസ്പദമാക്കി യു.പി, എച്ച്.എസ് കുട്ടികൾക്ക് പെയിന്റിംഗ് മത്സരം ഇന്ന് രാവിലെ 10 ന് നടക്കും. എല്ലാ പെയിന്റിംഗുകളും സ്കൂളിന് മുൻവശത്ത് പ്രദർശിപ്പിക്കും. വൈകിട്ട് മൂന്നിന് സ്കൂൾ പരിസരത്ത് ലഹരി വിരുദ്ധ റാലി സംഘടിപ്പിക്കും.