
പൊന്നാനി :പൊന്നാനി നഗരസഭ 2023 - 24 വാർഷിക പദ്ധതി പ്രകാരം യു.പി ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഫർണിച്ചർ വിതരണം ചെയ്തു.
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം വിതരണോത്ഘാടനം നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർ പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീന സുദേശൻ , ടി.മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.കൗൺസിലർമാർ ,രക്ഷിതാക്കൾ, പ്രമോട്ടർമാർ , ഇഉട പ്രസിഡണ്ടുമാർ തുടങ്ങിയർ പങ്കെടുത്തു.
ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ രജീഷ് ഊപ്പാല സ്വാഗതവും പട്ടികജാതി വികസന ഓഫീസർ റിയാസ് നന്ദിയും പറഞ്