
എടപ്പാൾ :എടപ്പാൾ പെട്രോൾ പമ്പ് ഭൂമി കൈയേറ്റവുമായി ബന്ധപെട്ടു കോൺഗ്രസ് നേതൃത്വം നിയമപരമായി നടപടിയിലേക്ക് നീങ്ങുന്നു.ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഇ.പി രാജീവിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടി.എം മനീഷ്, ടി.പി ശ്രീജിത്ത് എന്നിവർ കളക്ടർ വി.ആർ. വിനോദിന് നേരിട്ട് പരാതി നൽകി. പരാതി പരിശോധിച്ച് തുടർ നടപടിയെടുക്കുമെന്ന് കളക്ടർ ഉറപ്പ് നൽകി. നടപടികൾ ഇഴഞ്ഞു നീങ്ങുകയാണെകിൽ ഹൈക്കോടതിയെ സമീപിച്ച് നിയമനടപടികൾ എടുക്കുമെന്ന് നേതാക്കൾ അറിയിച്ചു.