d

പൊന്നാനി : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ കടകശ്ശേരി ഐഡിയൽ സ്‌കൂളിലെ എസ്.പി.സി യൂണിറ്റ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും പ്രതിജ്ഞയും നടത്തി. ക്വിസ്,​ ജനറൽ അസംബ്ലി, ലഹരി വിരുദ്ധ പ്രതിജ്ഞ,​ കവിതാപാരായണം മുതലായവ നടന്നു. മാനേജർ മജീദ് ഐഡിയൽ അദ്ധ്യക്ഷത വഹിച്ചു. ഹൈ സ്‌കൂൾ എച്ച്.എം ചിത്ര ഹരിദാസ് ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ജോൺസൺ ക്ലാസെടുത്തു. സി.പി.ഒ ജ്യോതി ലക്ഷ്മി, എ.സി.പി ഒ. അൻവർ വെള്ളാഞ്ചേരി എന്നിവർ സംസാരിച്ചു.