
തിരൂർ: വായന പക്ഷാചരണത്തിന്റെ ഭാഗമായി വി.ആർ നായനാർ സ്മാരക ഗ്രന്ഥാലയം ലഹരി വിരുദ്ധ കാമ്പെയിൻ സംഘടിപ്പിച്ചു. വിമുക്തി മിഷൻ മലപ്പുറം ജില്ലാ ലൈസൺ ഓഫീസറും എക്സൈസ് വകുപ്പ് പ്രിവന്റീവ് ഓഫീസറുമായ ബിജു പറോൾ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.മുഹമ്മദ് ഷാഫി അദ്ധ്യക്ഷനായി. പഞ്ചായത്തംഗം കെ.വി. ലൈജു, ടി.വി രാമകൃഷ്ണൻ, വി.പി.അബ്ദുറഹ്മാൻ, സി.എച്ച്. സുഭദ്ര, പി.പി. ബാലകൃഷ്ണൻ , പ്രദീപ് , ബിജുല എന്നിവർ നേതൃത്വം നൽകി. ഗ്രന്ഥശാല സെക്രട്ടറി വി.വി. സത്യാനന്ദൻ സ്വാഗതവും പി. മാധവൻ നന്ദിയും പറഞ്ഞു.