d

മലപ്പുറം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന നന്മ സർഗ്ഗോത്സവത്തിന്റെ ജില്ലാതല മത്സരങ്ങൾ ജൂലായ് 27ന് മലപ്പുറം ടൗൺ ഹാളിൽ നടത്തും. പരിപാടിയുടെ നടത്തിപ്പിന് സംഘാടകസമിതി രൂപീകരിച്ചു. യോഗം മലപ്പുറം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ അബ്ദുൾ ഹക്കീം ഉദ്ഘാടനം ചെയ്തു. നന്മ ജില്ലാ പ്രസിഡന്റ് ലുഖ്‌മാൻ അരീക്കോട് അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി ചെയർമാനും ഹനീഫ് രാജാജി കൺവീനറുമായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു. മത്സരങ്ങളിൽ പങ്കെടുക്കാൻ ബന്ധപ്പെടേണ്ട നമ്പർ: 9446667115, 9895040343