d

മലപ്പുറം: വിദ്യാർഥികളിൽ സാമൂഹിക ഉത്തരവാദിത്തബോധവും വ്യക്തിധർമ്മവും വളർത്തുന്നതിനുള്ള പ്രായോഗിക പരിശീലന വേദിയായ പ്രിസം കാഡറ്റിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് അസ്മി സ്‌കൂളുകളിൽ തുടക്കമായി. പ്രിസം കാഡറ്റ് പരേഡ്, മോറൽ അസംബ്ലി തുടങ്ങിയ വിവിധ പരിപാടികളാണ് പ്രിസം ഡേയുടെ ഭാഗമായി സ്‌ നടന്നത്. സംസ്ഥാന തല ഉദ്ഘാടനം പാണക്കാട്ട് വച്ച് അസോസിയേഷൻ ഒഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. അസ്മി കൺവീനർ അബ്ദുൽ മജീദ് പറവണ്ണ അദ്ധ്യക്ഷനായി.