d
കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജിൽ നിന്ന് വാഴത്തൈ ഏറ്റുവാങ്ങുന്ന കർഷകൻ സുരേന്ദ്രൻ വില്ലൂന്നിയാൽ

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ പ്ലാന്റ് ബയോടെക്‌നോളജി വികസിപ്പിച്ചെടുത്ത അത്യുത്പാദന ശേഷിയുള്ള വാഴത്തൈകളുടെ വിപണനോദ്ഘടനം വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് നിർവഹിച്ചു. ബോട്ടണി പഠന വിഭാഗം മേധാവി ഡോ. സി.സി. ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡോ. പി.പി. പ്രദ്യുമ്നനൻ, ഡോ. ടി. വസുമതി, ഡോ. റിച്ചാർഡ് സ്‌കറിയ, പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, ബോട്ടണി പഠന വിഭാഗം പ്രൊഫസർ ഡോ. ജോൺ ഇ. തോപ്പിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.