മലപ്പുറം: അഗ്രിക്കൾച്ചർ മാനേജ്‌മെന്റ് ടെക്‌നോളജി ഏജൻസിയുടെ (ആത്മ) ആഭിമുഖ്യത്തിൽ കാർഷികം എന്ന പേരിൽ യൂട്യൂബ് ചാനൽ പ്രവർത്തനം തുടങ്ങി. ചാനലിന്റെ ലോഞ്ചിംഗ് ജില്ലാ കളക്ടർ വി.ആർ. വിനോദ് നിർവഹിച്ചു. ജില്ലാ പ്ലാനിംഗ് സെക്രട്ടേറിയറ്റ് ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ രജനി മുരളീധരൻ അദ്ധ്യക്ഷയായി. ആത്മ പ്രൊജക്ട് ഡയറക്ടർ കെ.ആനന്ദ പദ്ധതി വിശദീകരണം നടത്തി. ഡപ്യൂട്ടി ഡയറക്ടർ പ്രകാശ് പുത്തൻമഠത്തിൽ, എ.എം.സി അംഗം ഡോ. സി ഇബ്രാഹിം കുട്ടി, ആത്മ ഡപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ പി. ശ്രീലേഖ, മലപ്പുറം കൃഷി അസി.ഡയറക്ടർ എം.ഡി പ്രീത, ഡി.എഫ്.എ.സി അംഗം കുഞ്ഞുമുഹമ്മദ് പുലത്ത് തുടങ്ങിയവർ പ്രസംഗിച്ചു.