മലപ്പുറം: ഇന്റർനെറ്റ്,​ ഡി.ടി.പി,​ ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ( ഐ.ഡി.പി.ഡബ്ള്യു.ഒ.എ) ജില്ലാ സംഗമം നാളെ രാവിലെ ഒമ്പതിന് കോട്ടക്കൽ വ്യാപാര ഭവനിൽ നടക്കും. പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രതിഭകളെ ആദരിക്കലും ഫോട്ടോകോപ്പി മെഷീൻ വിതരണവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് പഠനോപകരണ വിതരണവും സംഗമത്തിൽ നടക്കും. വിവിധ കമ്പനികളുടെ എക്സിബിഷൻ സ്റ്റാൾ, സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് എന്നിവയുമുണ്ടാവും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ കെ.ജി. സൽമാബായ്, കെ.എം. അലവി, ഫൈസൽ ഇമ്പീരിയൽ, ജൈസൽ മലപ്പുറം, അബ്ദുറഹ്മാൻ നിസാമി, മുഹമ്മദ്കുട്ടി കോട്ടക്കൽ പങ്കെടുത്തു.